Post Category
കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന
ആലപ്പുഴ: കെ-ടെറ്റ് ഫെബ്രുവരി 2020 പരീക്ഷയിൽ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ വിജയികളായവർ സർട്ടിഫിക്കറ്റ് പരിശോധന നടത്തുന്നതിനായി കാറ്റഗറി രണ്ടിൽ വിജയികളായവർ ജൂൺ 18നും, കാറ്റഗറി ഒന്ന്, മൂന്ന്, നാലിൽ ,വിജയികളായവർ ജൂൺ 19നും ആലപ്പുഴ ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ ഹാജരാകണം. വിജയികൾ അവരുടെ അസൽ ഹാൾ ടിക്കറ്റ്, ഹാൾടിക്കറ്റിന്റെ പകർപ്പ്, എല്ലാ സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റിന്റെയും അസലും പകർപ്പും, മാർക്ക് ആനുകൂല്യം ലഭിച്ചവർ ജാതി സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പും പരിശോധന സമയത്ത് ഹാജരാക്കണമെന്ന് ജില്ല വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
date
- Log in to post comments