Post Category
രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകളിലായി ജില്ലക്കാരായ 27 പേര്‍കൂടി എത്തി
നിസാമുദീന്‍-എറണാകുളം, മുംബൈ-തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനുകളിലായി ബുധനാഴ്ച്ച (ജൂണ്‍ 10) പത്തനംതിട്ട ജില്ലക്കാരായ 27 പേര്‍കൂടി എത്തി. നിസാമുദീന്‍-എറണാകുളം സ്‌പെഷ്യല്‍ ട്രെയില്‍ അഞ്ച് സ്ത്രീകളും എട്ട് പുരുഷന്‍ന്മാരും ഒരു കുട്ടിയും ഉള്‍പ്പെടെ ജില്ലക്കാരായ 14 പേരാണെത്തിയത്. ഇവരില്‍ ഒരാളെ കോവിഡ് കെയര്‍ സെന്ററിലും 13 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
മുംബൈ-തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനില്‍ നാല് സ്ത്രീകളും എട്ട് പുരുഷന്‍മാര്‍ ഒരു കുട്ടിയും അടക്കം പത്തനംതിട്ട ജില്ലക്കാരായ 13 പേരാണെത്തിയത്. ഇവരില്‍ ആറുപേരെ കോവിഡ് കെയര്‍ സെന്ററുകളിലും ഏഴുപേരെ വീടുകളിലും നിരീക്ഷണത്തില്‍ ആക്കി.
date
- Log in to post comments