കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി ഓണ്‍ ലൈന്‍ പരിശീലനങ്ങള്‍ തുടങ്ങി
കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്കായി പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു. പുകരഹിത കുടംപുളി സംസ്‌കരണം എന്ന പരിശീലനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നായി 37 കര്‍ഷകരും സംരംഭകരും പങ്കെടുത്തു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.സി.പി റോബര്‍ട്ട് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഹോം സയന്‍സ് വിഭാഗം സബ്ജക്റ്റ് മാറ്റര്‍ സ്പെഷ്യലിസ്റ്റ് ഡോ.ഷാനാ ഹര്‍ഷന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പുകരഹിതമായി കുടംപുളി സംസ്‌കരിക്കുന്നതിന്റെ വിവിധ വശങ്ങള്‍ പരിശീലനത്തില്‍ വിവരിച്ചു. വീഡിയോ പ്രദര്‍ശനവും നടത്തി.
ജൂണ്‍ 11 (വ്യാഴം) ന് രാവിലെ 11 ന് മഴക്കാല പച്ചക്കറി കൃഷ (Link: meet.google.com/dyj-zxqd-aor), 12 ന് രാവിലെ 11 ന് ശാസ്ത്രീയ കോഴിവളര്‍ത്തല്‍ (Link:meet.google.com/rbx-mffm-cdj) 15 ന് രാവിലെ 11 ന് തെങ്ങ് കൃഷി (Link: meet.google.com/mib-zhtn-hxd) എന്നീ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ നടക്കും.
- Log in to post comments