Skip to main content

ജില്ലയിലെ സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ ഇന്ന്  ശുചീകരണം നടത്തും

മഴക്കാല രോഗങ്ങള്‍ ഫലപ്രദമായി തടയുന്നതിനായി ജില്ലയിലെ സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ ഇന്ന്( ജൂണ്‍12) ഉച്ചക്ക് ശേഷം ശുചീകരണം നടക്കും. എല്ലാ സര്‍ക്കാര്‍ കാര്യാലയങ്ങളിലും ജീവനക്കാരെ ഉള്‍പ്പെടുത്തി ശുചീകരണം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് ജില്ലാകലക്ടര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ജലജന്യരോഗങ്ങള്‍ തടയുന്നതിന് വെള്ളം കെട്ടിക്കിടക്കുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കും. ഓഫീസ് കെട്ടിടത്തിനുള്ളിലും ടെറസ്, സണ്‍ഷേഡുകള്‍, കെട്ടിടത്തിന്റെ പരിസരം എന്നിവിടങ്ങളില്‍ കെട്ടിനില്‍ക്കുന്ന വെളളം ഒഴുക്കികളയുകയും പാഴ് വസ്തുക്കള്‍ സംസ്‌കരിക്കുകയും കൊതുക് നിര്‍മാര്‍ജ്ജനം ഉറപ്പുവരുത്തുകയും ചെയ്യും.  ഓഫീസ് പരിസരത്ത് കൊതുക് വളരാന്‍ ഇടയുളള എല്ലാ വസ്തുക്കളും സുരക്ഷിതമായി സംസ്‌കരിച്ച് കൂത്താടികളെ നശിപ്പിക്കും. 
ശുചീകരണത്തിന്റെ ഭാഗമായി ലഭിക്കുന്ന അജൈവമാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനക്ക് കൈമാറുന്നതിനായി വൃത്തിയായി ചാക്കില്‍ സൂക്ഷിക്കണം. ജൈവമാലിന്യങ്ങളാണെങ്കില്‍ അവ കമ്പോസ്റ്റിങിന് വിധേയമാക്കണം. ഓഫീസുകളിലെ ഇ-വേസ്റ്റ് മാലിന്യങ്ങള്‍ പി.ഡബ്ല്യൂ.ഡി ഇലക്ട്രോണിക്‌സ്, ഐ.ടിഐ, പോളിടെക്‌നിക്ക് എന്നിവരുടെ സഹകരണത്തോടെ റിപ്പേര്‍ ചെയ്യാവുന്നതല്ല എന്ന സാക്ഷ്യപത്രം ലഭ്യമാക്കി ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. സിവില്‍ സ്റ്റേഷനിലുള്ള ഓഫീസുകളിലെ ജൈവമാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് സ്റ്റേഷനകത്ത് മലപ്പുറം നഗരസഭ സ്ഥാപിച്ചിട്ടുള്ള എയ്‌റോബിക് കമ്പോസ്റ്റ് സംവിധാനം പ്രയോജനപ്പെടുത്തും.  ശുചീകരണവുമായി ബന്ധപ്പെട്ടുള്ള വിശദമായ നിര്‍ദേശങ്ങള്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇതിനോടകം ജില്ലാ ശുചിത്വമിഷന്‍ നല്‍കിയിട്ടുണ്‍്.  
ഓഫീസുകളില്‍ പാഴ്‌സല്‍ കവറുകള്‍ വലിച്ചെറിയാതിരിക്കുന്നതിനും മാസ്‌ക് കൃത്യമായി സംസ്‌കരിക്കുന്നതിനും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളും കൊണ്‍ുവന്നു ഉപയോഗിക്കുന്നതിനുമുള്ള കര്‍ശന നിര്‍ദേശങ്ങളും എല്ലാ ഓഫീസുകള്‍ക്കും നല്‍കിയിട്ടുണ്‍്. കോമണ്‍ ഏരിയ, ശുചിമുറി എന്നിവ കൃത്യമായി വൃത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്‍്.
(എം.പി.എം 2171/2020)
 

date