ആരോഗ്യ നടപ്പാതയുടെ നിര്‍മാണ പ്രവൃത്തി ആരംഭിച്ചു
പെരിന്തല്‍മണ്ണ നഗരസഭയില്‍ ആരോഗ്യ നടപ്പാതയുടെ നിര്‍മാണത്തിന് തുടക്കമായി. നഗരസഭയുടെ 28 ഇന പരിപാടികളുടെ ഭാഗമായി മാനത്ത്മംഗലം-പൊന്ന്യാകുര്‍ശ്ശി ബൈപ്പാസിലാണ് നടപ്പാത നിര്‍മിക്കുന്നത്. പ്രഭാത നടത്തം, വ്യായാമം, വിനോദം തുടങ്ങിയവ ലക്ഷ്യമിട്ടാണ് പാത നിര്‍മിക്കുന്നത്.
മാനത്ത് മംഗലം ജംങ്ഷനില്‍ നിന്നും ആരംഭിച്ച് പൊന്ന്യാകുര്‍ശ്ശി ജംങ്ഷന്‍ വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ 1.5 മീറ്റര്‍ വീതിയിലാണ് പാതയുടെ നിര്‍മാണം. ഇരുവശങ്ങളും കെട്ടിപ്പൊക്കി നടുവില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പാകി നിര്‍മിക്കുന്ന നടപ്പാതയില്‍ നിലവിലുള്ള മരങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം പുതിയ മരങ്ങള്‍, അലങ്കാരച്ചെടികള്‍, ഇരിപ്പിടങ്ങള്‍, പുല്‍മേടുകള്‍, അലങ്കാര വിളക്കുകള്‍ എന്നിവ വച്ചുപിടിപ്പിക്കുകയും ചെയ്യും.
മൊത്തം 2.50 കോടി രൂപ ചെലവിലാണ് നടപ്പാത നിര്‍മിക്കുന്നത്. അതില്‍ 500 മീറ്റര്‍ വരുന്ന ഭാഗം നഗരസഭയാണ് നിര്‍മിക്കുന്നത്. ഇതിന് 50 ലക്ഷം ചെലവ് വരും. ബാക്കി വരുന്ന 2.50 കിലോമീറ്റര്‍ നിര്‍മാണത്തിന് മൗലാന ആശുപത്രിയും, നാലകത്ത് ഗ്രാനൈറ്റ്‌സും സഹായിക്കും. ഇതിന് രണ്‍് കോടി രൂപ ചെലവ് വരും. ജൂലൈ 20നകം നിര്‍മാണം പൂര്‍ത്തീകരിക്കും.പാതയുടെ നിര്‍മാണ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം നിര്‍വഹിച്ചു.. മൗലാന - നാലകത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.റഷീദ് അധ്യക്ഷനായി.
(എം.പി.എം 2174/2020)
- Log in to post comments