Skip to main content

ആദിവാസി കുട്ടികള്‍ക്ക് ശിശുക്ഷേമ സമിതിയുടെ കരുതല്‍

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍  വഴിക്കടവിലെ പട്ടികവര്‍ഗകോളനികളിലെ കുട്ടികള്‍ക്ക്    ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കി. വഴിക്കടവിലെ പുഞ്ചക്കൊല്ലി, അളക്കല്‍ തുടങ്ങിയ കോളനികളിലെ കുട്ടികള്‍ക്കാണ് ടി.വി യും ഡിഷും അടക്കമുള്ള ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയത്.  കുട്ടികള്‍ക്ക് ചിത്ര പുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. പരിപാടി ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി സി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.സതീശന്‍ അധ്യക്ഷനായി. 
(എം.പി.എം 2175/2020)
 

date