കുറ്റിച്ചിറ പുനരുജ്ജീവന പദ്ധതി- നീക്കങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ജില്ലാ കലക്ടര്‍
കുറ്റിച്ചിറ പുനരുജ്ജീവന, സൗന്ദര്യവല്ക്കരണവുമായി ബന്ധപ്പെട്ട പദ്ധതിയുടെ നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിർദ്ദേശം നൽകിയതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്നു. കുറ്റിച്ചിറയുടെ സംസ്കാരത്തിനും പൈതൃകത്തിനും പ്രാധാന്യം നല്കുന്ന പദ്ധതി ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ് ഡിപ്പാര്‍ട്ട്മെന്റിലെ വിദഗ്ധര്‍ നിര്‍മ്മാണ മാതൃക
അവതരിപ്പിച്ചു. യോഗത്തില്‍ എം.കെ മുനീര്‍ എം.എല്‍.എ,മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, സബ് കലക്ടര്‍ ജി പ്രിയങ്ക, അസി.കലക്ടര്‍ ശ്രീധന്യ സുരേഷ്, സി.പി ശ്രീകല, സി.പി ബീന, എം.സി മായിന്‍ഹാജി, കെ മൊയ്ദീന് കോയ, കെ മനോജ്, പി.എന്‍ വലീദ്, എ.വി അന്‍വര്‍, എ.കെ കസ്തൂര്‍ബ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments