Skip to main content

ശില്‍പശാല നടത്തി.

 

ഭിന്നശേഷിയുളളവര്‍ക്കായി ജില്ലയില്‍ ഗവേഷണ പുനരധിവാസ കേന്ദ്രം സ്ഥാപിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു.  2016 ലെ ഭിന്നശേഷി നിയമത്തെ പറ്റി റവന്യൂ ജിവനക്കാര്‍ക്കും ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കുമായി സാമൂഹ്യനീതി വകുപ്പ് നടത്തിയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  പുനരധിവാസ കേന്ദ്രത്തിന്റെ എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ എല്ലാ ബ്ലോക്കുകളിലും ഉണ്ടാകും.  ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് വിതരണം ത്വരിതപ്പെടുത്തുന്നതിനായി അദാലത്തുകള്‍ സംഘടിപ്പിക്കും.  ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനുളള തുക തദ്ദേശഭരണസ്ഥാപനങ്ങള്‍ നിര്‍ബന്ധമായും നീക്കിവെക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. 

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.വി.സുഭാഷ്‌കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.  ഭിന്നശേഷി നിയമത്തെക്കുറിച്ച് കെ.സുബ്രഹ്മണ്യനും അംഗപരിമിതര്‍ക്കായുളള വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് കെ. കൃഷ്ണമൂര്‍ത്തിയും ക്ലാസെടുത്തു.

date