Post Category
ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ 18ന്
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ് (കമ്പ്യൂട്ടർ സയൻസ്) വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ 18ന് രാവിലെ 10.30ന് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്ത് രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.
പി.എൻ.എക്സ്. 2138/2020
date
- Log in to post comments