Skip to main content

താല്‍ക്കാലിക നിയമനം

ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സില്‍ ബിരുദം / ഡിപ്ലോമ അല്ലെങ്കില്‍ എസ്.എസ്.സി റീനല്‍ ടെക്‌നോളജി അല്ലെങ്കില്‍ ബി.എസ്.സി നഴ്‌സിംഗും ഒരു വര്‍ഷത്തെ ഡയാലിസിസ്  ടെക്‌നീഷ്യന്‍ കോഴ്‌സില്‍ ഡിപ്ലോമ, ഡി.എം.ഇ രജിസ്‌ട്രേഷന്‍. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ദിവസം 450 രൂപ വേതനം ലഭിക്കും. പ്രായപരിധി 2020 ജൂണ്‍ ഒന്നിന് 40 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വെള്ള പേപ്പറില്‍ അപേക്ഷ പൂരിപ്പിച്ച് വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവയും സഹിതം ജൂണ്‍ 17 വൈകിട്ട് അഞ്ചിന് മുമ്പായി careersnhmidukki@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണം. ഫോണ്‍ 04862 232221.

date