Skip to main content

ഓണ്‍ലൈന്‍ പഠനം: അര്‍ഹര്‍ക്ക് സഹായവുമായി ജില്ലാപോലീസ്

ഓണ്‍ലൈന്‍ പഠനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള കുട്ടികളില്‍ പഠനസൗകര്യമില്ലാത്ത അര്‍ഹര്‍ക്ക് സഹായമെത്തിച്ച് ജില്ലാപോലീസ്. കോന്നി, ഇലവുംതിട്ട പോലീസ് സ്റ്റേഷനുകളിലെ ജനമൈത്രി പോലീസ് ജനങ്ങളുടെ സഹകരണത്തോടെ ടെലിവിഷന്‍ ലഭ്യമാക്കി. കോന്നി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടും, ഇലവുംതിട്ടയില്‍ ഒന്നുംവീതമാണ് ടെലിവിഷന്‍ സെറ്റുകള്‍ ലഭ്യമാക്കിയതെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. സാമ്പത്തികശേഷിയില്ലാത്ത ദുര്‍ബലവിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നതിന് സന്നദ്ധസംഘടനകളും മറ്റുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഇതിനായി ജില്ലയിലെ ജനമൈത്രി പോലീസ് സംവിധാനം പ്രയോജനപ്പെടുത്തുമെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.
 

date