Skip to main content

കോവിഡ് 19; പ്രതിരോധിക്കാന്‍  ഹാന്‍ഡ് ഫ്രീ ഡിസ്‌പെന്‍സര്‍ കം വാഷ്  മെഷീനും

കോവിഡ് 19 നെ പ്രതിരോധിക്കാന്‍ 'ഹാന്റ് ഫ്രീ ഡിസ്‌പെന്‍സര്‍ കം വാഷ്' മെഷീന്‍ തയ്യാറാക്കിയിരിക്കുകയാണ് കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ.എ.എസ് ഭരദ്വാജ്. കൈ ഉപയോഗിക്കാതെ ഹാന്‍ഡ് വാഷും വെള്ളവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഷീന്‍ തയ്യാറാക്കിയത്. ഹാന്‍ഡ് ഫ്രീ ഡിസ്‌പെന്‍സര്‍ കം വാഷ്  കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എവിടെയും സ്ഥാപിക്കാന്‍ കഴിയാവുന്ന ഹാന്‍ഡ് ഫ്രീ ഡിസ്‌പെന്‍സര്‍  കം വാഷ് മെഷീന്‍ സ്‌കൂളുകളിലും മാര്‍ക്കറ്റിലും വിപണിയിലെത്തിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഭരദ്വാജ് അറിയിച്ചു. കര്‍ഷകന്‍ കൂടിയായ ഇദ്ദേഹം നെല്ല് ഉണക്കാനുള്ള മെഷീനും തേങ്ങ പൊതിക്കാനുമുള്ള മെഷീനും കണ്‍െത്തിയിട്ടുണ്‍്. 
(എം.പി.എം 2224/2020)
 

date