Post Category
പത്തു പേര്‍ക്കു കൂടി കോവിഡ് ; ആകെ 56 പേര്‍ ചികിത്സയില്‍*
കോട്ടയം ജില്ലയില്‍ ഇന്നലെ(ജൂണ്‍ 15) പത്തു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്.വിദേശത്തുനിന്നെത്തിയശേഷം നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ മാതാപിതാക്കളാണ് മറ്റു രണ്ടുപേര്‍. സമ്പര്‍ക്കം മുഖേനയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്.
പുതിയതായി രോഗം സ്ഥിരീകരിച്ചവര്‍ ഉള്‍പ്പെടെ 56 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 30 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 24 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ്.
date
- Log in to post comments