Skip to main content

ദുരന്ത നിവാരണ മുന്നൊരുക്കം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് യോഗം ചേര്‍ന്നു

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തില്‍ മഴക്കാല ദുരന്തങ്ങള്‍ നേരിടുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കാന്‍  ബ്ലോക്ക് പഞ്ചായത്ത് ദുരന്ത നിവാരണ സമിതി യോഗം ചേര്‍ന്നു. ദുരന്തങ്ങള്‍ ഉണ്‍ാകാനിടയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി കണ്‍െത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഓവുചാലുകളടക്കമുള്ള വെള്ളമൊഴുകുന്നയിടങ്ങളില്‍ തടസ്സങ്ങള്‍ ഉണ്‍ാകാതിരിക്കാന്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. 
വെള്ളപ്പൊക്കമുണ്‍ാകുമ്പോള്‍ ഒഴിപ്പിക്കേണ്‍ിവരുന്ന കുടുംബങ്ങളുടെ എണ്ണം, താമസിപ്പിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവ മുന്‍കൂട്ടി കണ്‍െത്തി  ആവശ്യമായ ക്രമീകരണങ്ങള്‍ സ്വീകരിക്കും. തദ്ദേശ സ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസുകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് ഇതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുക. 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍  അധ്യക്ഷനായ യോഗത്തില്‍ ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റുമാരായ അഷറഫ് ആലുങ്ങല്‍, സ്മിത ജയരാജ്, സുജിത സുനില്‍,  വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്‍് റിയാസ് പഴഞ്ഞി, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മണികണ്ഠന്‍, ബി.ഡി.ഒ ഉഷാദേവി.എ.പി, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ , റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(എം.പി.എം 2231/2020)
 

date