Skip to main content

മുതുവല്ലൂര്‍ കൃഷിഭവനില്‍ ഞാറ്റുവേല ചന്ത- 2020 

മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് കൃഷി ഭവനില്‍ ഞാറ്റുവേല ചന്ത  സംഘടിപ്പിച്ചു. ഞാറ്റുവേല ചന്ത-2020 എന്ന പേരില്‍ ജൂണ്‍ 15 മുതല്‍ 19 വരെയാണ് ചന്ത നടക്കുന്നത്. അഞ്ച്  ദിവസങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഞാറ്റുവേല ചന്തയുടെ  ഉദ്ഘാടനം മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ സഗീര്‍ നിര്‍വഹിച്ചു.  മുതുവല്ലൂര്‍ കാര്‍ഷിക കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ കാര്‍ഷിക സര്‍വകലാശാലയില്‍ തയ്യാറാക്കിയ വിവിധയിനം ഒട്ടു തൈകള്‍, പ്രാദേശികമായ  വിവിധയിനം കാര്‍ഷിക വിളകള്‍, നടീല്‍ ഉല്‍പ്പന്നങ്ങള്‍, തേന്‍, സങ്കരയിനം തെങ്ങിന്‍ തൈകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് പ്രധാനമായും ഞാറ്റുവേല ചന്തയിലുള്ളത്. കോവിഡ് 19 പ്രതിസന്ധിയിലും കര്‍ഷകര്‍ക്ക് നല്ല ഇനം തൈകള്‍ ലഭ്യമാക്കുന്നതിനും കൂടുതല്‍ ആളുകളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും വിഷരഹിതമായ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിനും ഈ സംരംഭം സഹായിക്കുമെന്ന് മുതുവല്ലൂര്‍ കൃഷി ഓഫീസര്‍ സൈഫുന്നീസ പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ റഹ്മ മുജീബ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, എ.ഡി.സി അംഗങ്ങള്‍, കാര്‍ഷിക കര്‍മ്മ സേന അംഗങ്ങള്‍, പച്ചക്കറി ക്ലസ്റ്റര്‍ സെക്രട്ടറി തുടങ്ങിയവര്‍ സംബന്ധിച്ചു.
(എം.പി.എം 2234/2020)
 

date