Skip to main content

യങ് പ്രൊഫഷണൽ കരാർ നിയമനം

പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസ്, ആൾ ഇന്ത്യ കോർഡിനേറ്റഡ് റിസർച്ച് പ്രോജക്ടിന് കീഴിലുള്ള ഫൂട്ട് ആന്റ് മൗത്ത് ഡിസീസിൽ (ഐ.സി.എ.ആർ. പ്രോജക്ട്) യങ് പ്രൊഫഷണൽ  (YP11) തസ്തികയിൽ കരാർ നിയമനം നടത്തുന്നു. വെറ്ററിനറി സയൻസ്/ എഞ്ചിനീയറിംഗ്/ ബയോടെക്നോളജി എന്നിവയിൽ ബിരുദം/ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഇമ്മ്യോണോ ഡയഗ്‌നോസ്റ്റിംഗ്  പ്രൊസീജിയെഴ്സിലുള്ള പ്രവൃത്തി പരിചയം, ജി.എൽ.പി. അറിവ് എന്നിവ അഭികാമ്യം. പ്രായപരിധി: 21-45 വയസ്. ശമ്പളം-25000 രൂപ(ഏകീകൃതം). അപേക്ഷകർ ഫോട്ടോ പതിച്ച ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പും സഹിതം ജൂലൈ ഏഴിന് രാവിലെ 10.30 ന് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസ്, പാലോട് മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഏതെങ്കിലും സാഹചര്യത്തിൽ ഓഫീസിന് അവധി പ്രഖ്യാപിക്കുകയാമെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിനത്തിൽ ഇന്റർവ്യൂ നടക്കും.
പി.എൻ.എക്സ്. 2177/2020

date