Skip to main content

തേക്കുതടി ചല്ലറ വിൽപന 22 മുതൽ

ഗാർഹികാവശ്യങ്ങൾക്കായുള്ള തേക്കുതടിയുടെ ചില്ലറ വിൽപന തിരുവനന്തപുരം തടിവിൽപന ഡിവിഷന്റെ കീഴിലുള്ള കുളത്തുപ്പുഴ (0475-2319241) തടിഡിപ്പോയിൽ 22 മുതൽ നടക്കും. വീട് നിർമ്മിക്കുന്നതിനു അംഗീകരിച്ച പ്ലാൻ, അനുമതി, സ്‌കെച്ച് എന്നിവയുടെ പകർപ്പും തിരിച്ചറിയൽ കാർഡുമായി എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചുവരെ ഡിപ്പോയിൽ സമീപിച്ചാൽ അഞ്ച് ക്യു.മീറ്റർവരെ തേക്കുതടി നേരിട്ടുവാങ്ങാം.
പി.എൻ.എക്സ്. 2179/2020

date