Skip to main content

ഡാറ്റാ ബാങ്ക് ദൗത്യം വേഗം പൂർത്തിയാക്കണം: ജില്ലാ കളക്ടർ എസ് ഷാനവാസ്

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ആവശ്യമായ വിവരശേഖരണം ത്വരിതപ്പെടുത്തി ഡാറ്റാബാങ്ക് പൂർത്തിയാക്കാൻ കളക്ടർ എസ്.ഷാനവാസ് നിർദ്ദേശം നൽകി. കൃഷി ഓഫീസ്, റവന്യൂ ഓഫീസ് ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് വഴി നടത്തിയ മീറ്റിങ്ങിലായിരുന്നു നിർദ്ദേശം. 30 ദിവസത്തിനുള്ളിൽ വിവരശേഖരണം പൂർത്തിയാക്കാനാണ് പദ്ധതി.
കൃഷി നിലത്തിന്റെ സ്വഭാവം സംബന്ധിച്ച ആധികാരിക വിവരങ്ങൾ സമഗ്രമായി ശേഖരിച്ച് സൂക്ഷിക്കാൻ കഴിഞ്ഞ വർഷം തന്നെ സർക്കാർ ആവശ്യപ്പെട്ടിരുന്നു. കോവിഡ് മൂലം ഇഴഞ്ഞു നീങ്ങിയ ദൗത്യമാണ് അടിയന്തരമായി പുനരാരംഭിക്കുന്നത്. കൃഷിനിലത്തിന്റെ ആധികാരിക രേഖകളില്ലാത്തത് സ്വകാര്യ ലോബികളുടെ ചൂഷണങ്ങൾക്കും കയ്യേറ്റങ്ങൾക്കും അവസരമൊരുക്കുന്ന സ്ഥിതിയുണ്ട്. അനധികൃതമായി കൃഷിനിലങ്ങളും തണ്ണീർത്തടങ്ങളും നികത്തുന്നതിന് പലർക്കും ഇത് പ്രചോദനമാകുന്നുണ്ട്. ഈ പശ്ചാലത്തലത്തിലാണ് ജില്ലാ കളക്ടറുടെ നിർദ്ദേശം.

date