Skip to main content

പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ ജില്ലാതല താത്കാലിക സീനിയോറിറ്റി ലിസ്റ്റ്

ജില്ലയിലെ വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസുകളിൽ ജോലിയിൽ പ്രവേശിക്കുന്ന പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ ജില്ലാതല താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2018 ഏപ്രിൽ ഒന്ന് മുതൽ 2019 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ചവരും മുൻപത്തെ സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടാതെ പോയവരുമാണ് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം പുതിയ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. ലിസ്റ്റിൽ ആക്ഷേപമുള്ള ജീവനക്കാർ ലിസ്റ്റ് പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനകം പരാതി തെളിയിക്കുന്നതിനുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഓഫീസ് മേധാവി മുഖേന കളക്ടറേറ്റിൽ സമർപ്പിക്കണം. സമയപരിധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ സ്വീകരിക്കുന്നതല്ല. സീനിയോറിറ്റി ലിസ്റ്റ് ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.thrissur.gov.in ൽ ലഭ്യമാണ്.

date