വായനാപക്ഷാചരണം 19 ന്
വായനാപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂൺ 19 രാവിലെ 9.30 ന് വിയ്യൂർ ഗ്രാമീണ വായനശാലയിൽ മുരളി പെരുനെല്ലി എംഎൽഎ നിർവ്വഹിക്കും. കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ മുഖ്യാതിഥിയായി വായനാദിന സന്ദേശം നൽകും. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി കെ വാസു, സുനിൽ ലാലൂർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി സേതുരാജ് തുടങ്ങിയവർ പങ്കെടുക്കും. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ലോക്ക്ഡൗൺ കാലത്ത് സംഘടിപ്പിച്ച ഓൺലൈൻ വായനാമത്സരത്തിൽ തൃശൂർ ജില്ലയിൽ നിന്നും വിജയിച്ച സുജാത.സി, ശ്രീഹരി എന്നിവർക്കുള്ള സമ്മാനങ്ങൾ അന്ന് വിതരണം ചെയ്യും. അന്ന് ജില്ലയിലെ എല്ലാ ലൈബ്രറികളിലും പി എൻ പണിക്കർ അനുസ്മരണം നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ ബാല, വനിത, യുവത, വയോജന വേദികളിലെ അംഗങ്ങൾക്കായി ലോക്ക് ഡൗൺ അനുവക്കുറിപ്പ് മത്സങ്ങൾ, വായനാനുഭവക്കുറിപ്പ് മത്സരങ്ങൾ ഷോട്ട് ഫിലിം നിർമ്മാണം എന്നിവ സംഘടിപ്പിക്കും. ജൂലൈ 7 ന് ഐ വി ദാസ് അനുസ്മരണവും താലൂക്ക്തലത്തിൽ വായനാപക്ഷാചരണ സമാപനവും നടക്കും.
- Log in to post comments