Post Category
കുട്ടികളിലെ ആസ്ത്മയ്ക്ക് സൗജന്യ ആയൂര്‍വേദ ചികിത്സ
തിരുവനന്തപുരം ഗവ: ആയൂര്‍വേദ കോളേജ് ബാലചികിത്സാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികളിലെ ബ്രോങ്കിയല്‍ ആസ്ത്മയ്ക്ക് സൗജന്യ ചികിത്സ നല്‍കുന്നു. ശ്വാസകോശ വികാസ പരിശോധന (Spirometry), ശ്വാസകോശ വികാസത്തിനുതകുന്ന യോഗാഭ്യാസ പരിശീലനം, മരുന്നുകള്‍ എന്നിവ ലഭിക്കും. ഗവണ്‍മെന്റ് ആയൂര്‍വേദ കോളേജ്, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, പൂജപ്പുരയിലെ ഒ.പി. വിഭാഗം എന്നിവിടങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ചികിത്സ ലഭിക്കും. അഞ്ച് മുതല്‍ 12 വയസ് വരെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം. വിശദവിവരങ്ങള്‍ക്ക് : 0471-2350938, 9961198611.
പി.എന്‍.എക്‌സ്.784/18
date
- Log in to post comments