Skip to main content

പൊതുസ്ഥലങ്ങളിലെ ഭീഷണിയായ മരങ്ങള്‍ മുറിച്ചു മാറ്റും

 

 അഴിയൂര്‍ പഞ്ചായത്തിലെ പൊതു സ്ഥലങ്ങളില്‍ അപകടകരമായ വിധത്തിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ പഞ്ചായത്തില്‍ ചേര്‍ന്ന ദുരന്തനിവാരണ കമ്മിറ്റി തീരുമാനിച്ചു. പത്തോളം അപേക്ഷകളാണ് ഇത് സംബന്ധിച്ച് ലഭിച്ചത്. അതില്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളത്  അവര്‍ക്ക് നോട്ടീസ് അയച്ച്  മുറിക്കുവാനും മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ളത് റെയില്‍വേയെ  അറിയിച്ചു നടപടി സ്വീകരിക്കുവാനും പഞ്ചായത്ത് ഓഫീസിന് മുന്‍വശത്തുള്ളത്  മുറിച്ചു മാറ്റാനും യോഗം തീരുമാനിച്ചു. ചുങ്കം ഓട്ടോ സ്റ്റാന്‍ഡില്‍ സമീപത്തുള്ള മരത്തിന്റെ ശിഖരങ്ങള്‍ വെട്ടി  മാറ്റുവാനും ചിറയില്‍ പീടിക,  കക്കടവ് മിനി സ്റ്റേഡിയത്തിന് സമീപം, മുക്കാളി,  അഴിയൂര്‍ ഹൈസ്‌കൂളിന് സമീപം, കൊളരാട് തെരു കോറോത്ത് റോഡ്,  ആയുര്‍വേദ ആശുപത്രിക്ക് സമീപമുള്ള മരങ്ങളും മുറിച്ചുമാറ്റും. പഞ്ചായത്ത് പ്രസിഡണ്ട് വി. പി ജയന്‍ അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.സതീശന്‍, പഞ്ചായത്ത് സെക്രട്ടറി ടി.  ഷാഹുല്‍ ഹമീദ്,  വില്ലേജ് ഓഫീസര്‍ ടി.പി.റിനീഷ് കുമാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. നാഷണല്‍ ഹൈവേ, പൊതുമരാമത്ത് വകുപ്പ്  എന്നിവയുടെ അധീനതയിലുള്ള അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റി ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുവാന്‍ യോഗം തീരുമാനിച്ചു. മരം മുറിച്ചു മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ച് തുടര്‍നടപടി ഭരണസമിതി തീരുമാനിക്കും. അപേക്ഷകളില്‍ ഫീല്‍ഡ് വിസിറ്റ് നടത്തിയാണ് കമ്മറ്റി തീരുമാനമെടുത്തത.

date