Skip to main content

ഏറനാട് താലൂക്കില്‍ പൊതുജനപരിഹാര അദാലത്ത് നടത്തി 21 പരാതികള്‍ പരിഹരിച്ചു

ഏറനാട് താലൂക്കില്‍ ജില്ലാകലക്ടറുടെ പൊതുജനപരിഹാര അദാലത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തി. താലൂക്കിന് കീഴിലുള്ള അക്ഷയകേന്ദ്രങ്ങളിലൂടെ 20 പേര്‍ അദാലത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തു. അദാലത്തിലേക്ക് നേരത്തെ ഓണ്‍ലൈനായി ലഭിച്ച 32 അപേക്ഷകളില്‍ 21 പരാതികളാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പരിഹരിച്ചത്. ബാക്കിയുള്ള പരാതികള്‍ ഒരാഴ്ചക്കകം തീര്‍പ്പാക്കാന്‍ എല്ലാ ജില്ലാതല ഓഫീസര്‍മാര്‍ക്കും ജില്ലാകലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലാതല ഓഫീസര്‍മാര്‍ സൂം ആപ്പ് മുഖേനയാണ് അദാലത്തില്‍ പങ്കെടുത്തത്.
(എം.പി.എം 2275/2020)
 

date