Skip to main content

ഇന്ന് (ജൂണ്‍ 19) വായന ദിനം

 

 

 

ഓണ്‍ലൈന്‍ വായനാവാരാചരണം എം.ടി. ഉദ്ഘാടനം ചെയ്യും

 

 സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ നേതൃത്വത്തില്‍ ഇന്നു (ജൂണ്‍ 19) മുതല്‍ ഒരാഴ്ച്ചക്കാലം സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ വായനാവാരം ആചരിക്കും. വാരാചരണം എം.ടി.വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.  വായനാവാരത്തില്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ വീഡിയോ പ്രഭാഷണങ്ങള്‍ വാട്സ്ആപ്/ ക്ലാസ് ഗ്രൂപ്പുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചുകൊടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ യു.എ. ഖാദര്‍, കെ.പി. രാമനുണ്ണി, ഡോ.ഖദീജ മുംതാസ്, വി.ആര്‍.സുധീഷ്, യു.കെ.കുമാരന്‍, കല്‍പ്പറ്റ നാരായണന്‍ എന്നിവരുടെ പ്രഭാഷണങ്ങള്‍ സംപ്രേഷണം ചെയ്യുമെന്ന് എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ.എ.കെ.അബ്ദുള്‍ ഹക്കീം അറിയിച്ചു.

ഈ ഒരാഴ്ച്ചക്കാലം പുസ്തകവായനയ്ക്ക് സമയം കണ്ടെത്തുന്നതിനും വായിച്ച കൃതികളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നതിനുമുള്ള നിര്‍ദ്ദേശം കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്.  മികച്ച രചനകള്‍ സ്‌കൂള്‍തലത്തില്‍ കണ്ടെത്തും. എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലെ മികച്ച രചനയ്ക്ക് ബിആര്‍സി തലത്തില്‍ സമ്മാനങ്ങള്‍ നല്‍കും.

 

 

date