കണ്ണൂര്‍ അറിയിപ്പുകള്‍ 19-06-2020
കണ്ണൂര്‍ അറിയിപ്പുകള്‍ 19- 6- 2020
സൗജന്യ അരി വിതരണം ആരംഭിച്ചു
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന (പിഎംജികെഎവൈ) സ്‌കീം പ്രകാരം ജൂണ്‍ മാസത്തില്‍ എ എ വൈ, പ്രയോറിറ്റി വിഭാഗങ്ങളിലെ റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട ഓരോ അംഗത്തിനുമുള്ള അഞ്ച് കിലോഗ്രാം വീതം അരി സൗജന്യമായി റേഷന്‍ കടകളില്‍ നിന്നും വിതരണം ആരംഭിച്ചു
ഇന്റര്‍വ്യൂ മാറ്റി
പട്ടികവര്‍ഗക്കാരായ യുവതീ യുവാക്കളില്‍ നിന്നും ഓണ്‍ലൈന്‍ സഹായിമാരെ തെരഞ്ഞെടുക്കുന്നതിനായി ജൂണ്‍ 22 ന് ഐ ടി ഡി പി ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാറ്റിയതായി ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 0497 2700357.
ഇ സി ജി ടെക്നീഷ്യന്‍ നിയമനം
ജില്ലാ ആശുപത്രിയില്‍ ആര്‍ എസ് ബി വൈ പദ്ധതി പ്രകാരം ദിവസ വേതനാടിസ്ഥാനത്തില്‍ ഇ സി ജി ടെക്നീഷ്യന്‍മാരെ നിയമിക്കുന്നു. എസ് എസ് എല്‍ സി, ഇ സി ജി യിലും ഓഡിയോമെട്രിക് ടെക്നോളജിയിലുമുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ് ആണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 24 ന് രാവിലെ 10 മണിക്ക് മുമ്പ് യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം കൂടിക്കാഴ്ചക്ക് ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പെരിങ്ങോം ഗവ. കോളേജില്‍ 2020-21 അധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, മാത്തമാറ്റിക്സ്, ജേര്‍ണലിസം എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം.
ജൂണ്‍ 29 ന് രാവിലെ 11 മണിക്ക് സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളുടെയും 30 ന് രാവിലെ 11 മണിക്ക് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ജേര്‍ണലിസം വിഷയങ്ങളുടെ ഇന്റര്‍വ്യൂ നടക്കും. കോവിഡ്-19 പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിച്ചായിരിക്കണം ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിന് ഹാജരാകേണ്ടത്. ഫോണ്‍: 04985 237340, ഇമെയില്‍: govtcollegepnr@gmail.com.
താല്‍ക്കാലിക നിയമനം
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കണ്ണൂര്‍ ഓഫിസിലേക്ക് കോവിഡ് 19 ന്റെ ഭാഗമായി എപിഡമിയോളജിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്തോടുകൂടിയുള്ള ഏതെങ്കിലും മെഡിക്കല്‍ ബിരുദമാണ് യോഗ്യത.
അപേക്ഷകന്‍/അപേക്ഷക ജില്ലയില്‍ സ്ഥിരതാമസക്കാരനും, കോവിഡ് ഡ്യൂട്ടി ഉള്‍പ്പെടെ ജില്ലയില്‍ എവിടെയും ജോലി ചെയ്യാന്‍ സന്നദ്ധരുമായിരിക്കണം. പ്രായം 40 വയസില്‍ താഴെ. നിയമനം ജൂണ്‍ 30 വരെ മാത്രമായിരിക്കും. അപേക്ഷകള്‍ www.nhmkannur.in എന്ന വെബ്സൈറ്റില്‍ ജൂണ്‍ 21 ന് ഉച്ചക്ക് ഒരു മണിക്ക് മുമ്പ് സമര്‍പ്പിക്കണം.
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ വ്യവസായ കേന്ദ്രം കോമ്പൗണ്ടിലുള്ള മഴ മരം മുറിച്ച് നീക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ മൂന്നിന് ഉച്ചക്ക് 12 മണിക്കുള്ളില്‍ ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, പി ഒ സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം
- Log in to post comments