വായന മനുഷ്യനെ സമ്പൂര്‍ണ്ണതയിലേക്ക് നയിക്കും; കെ വി സുമേഷ്
ജില്ലാ പഞ്ചായത്ത്, ജില്ലാ സാക്ഷരതാ മിഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ വായനാ വാരാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വ്വഹിച്ചു. ജില്ലയില്‍ എല്ലാ സാക്ഷരതാ പഠനകേന്ദ്രങ്ങളും വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. മഹാമാരിയായ കോവിഡ് -19 കാലഘട്ടത്തില്‍ സാക്ഷരതാ തുടര്‍ വിദ്യാകേന്ദ്രങ്ങള്‍ വഴി പുസ്തകങ്ങള്‍ പഠിതാക്കള്‍ക്ക് എത്തിക്കുന്ന പദ്ധതിയെ അഭിനന്ദിക്കുന്നതിനൊപ്പം സാക്ഷരതാ മിഷന് നടത്തി വരുന്ന വിവിധ പദ്ധതികള്‍ കേരളത്തിന്റെ അടിസ്ഥാന വിദ്യാഭ്യാസത്തിനും മനുഷ്യനെ സമ്പൂര്ണതിലേക്കും നയിക്കുമെന്നും കെ വി സുമേഷ് അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രന്, സംസ്ഥാന സാക്ഷരതാ മിഷന് അസി.ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ മനോജ് സെബാസ്റ്റ്യന്‍, അസി. കോ-ഓര്‍ഡിനേറ്റര്‍ ആര് രമേഷ് കുമാര്‍, കെ കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു
- Log in to post comments