Skip to main content

ലഹരിക്കെതിരെ സ്‌പോര്‍ട്‌സ് ജില്ലാതല  വോളിബോള്‍ മത്സരം

 

കൊച്ചി: കായിക മത്സരങ്ങളിലൂടെ ലഹരിവിരുദ്ധ സന്ദേശം യുവതലമുറയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാന ലഹരിവര്‍ജ്ജന മിഷന്‍ 'വിമുക്തിയുടെ ഭാഗമായി ജില്ലാ വോളിബോള്‍ അസോസിയേഷന്റേയും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലേന്റെയും സാങ്കേതിക സഹായത്തോടെ ജില്ലാ വോളിബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രാദേശിക ക്‌ളബ്ബുകളില്‍ നിന്നും മികച്ച എട്ട് ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട്  മാര്‍ച്ച് മാസം നാല്, അഞ്ച് തീയതികളില്‍ ജില്ലാതല  വോളിബോള്‍ ടൂര്‍ണമെന്റ് പറവൂര്‍, കൊടുവഴങ്ങ ശ്രീനാരായണ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്‌ളബ്ബ് ഫ്‌ളഡ് ലിറ്റ് ഗ്രൗണ്ടില്‍ നടത്തുന്നു. മത്സരത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 10000/, 6000/, 4000/ രൂപയും ട്രോഫിയും, വിമുക്തിയുടെ സാക്ഷ്യപത്രവും നല്‍കും. മാര്‍ച്ച് നാലിന് വൈകിട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ ആലങ്ങാട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട് അദ്ധ്യക്ഷത വഹിക്കും. ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമാപന സമ്മേളനത്തില്‍ മദ്ധ്യമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ പി.കെ. മനോഹരന്‍ അദ്ധ്യക്ഷത വഹിക്കും, വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ എറണാകുളം റൂറല്‍ പോലീസ് സൂപ്രണ്ട്   എ.വി.ജോര്‍ജ്ജ്   വിതരണം ചെയ്യും. ലഹരിവിമുക്തമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ നാടിന്റെ ഉത്സവമാക്കി മാറ്റണമെന്നും മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള റാലിയിലും സമ്മേളനത്തിലും തുടര്‍ന്നുള്ള സമ്മേളനത്തിലും പങ്കെടുത്ത് ഈ സംരംഭം വന്‍വിജയമാക്കണമെന്ന് എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

 

ജി.എസ്.ടി യുമായി ബന്ധപ്പെട്ട ക്ലാസ് 3-ന്

കൊച്ചി: ജി.എസ്.ടി യുമായി ബന്ധപ്പെട്ട ക്ലാസ് മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് 12-ന് എറണാകുളം തേവരയിലുളള എസ്.ജി.എസ്.ടി കോംപ്ലക്‌സില്‍ നടക്കും.

 

വേതന സുരക്ഷാ പദ്ധതി വഴി വേതനം ലഭ്യമാക്കാത്ത സ്ഥാപനങ്ങള്‍ക്ക്

എതിരെ ശക്തമായ നടപടി

കൊച്ചി: സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വേതനം ബാങ്ക് വഴി ലഭ്യമാക്കുന്ന വേതന സുരക്ഷാ പദ്ധതി (ഡബ്ലിയു.പി.എസ് നിയമം പാലിക്കാത്ത 40 ഓളം സ്ഥാപനങ്ങള്‍ക്ക് എതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുളള നിയമ നടപടികള്‍ സ്വീകരിച്ച് വരുന്നതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ സ്ഥാപന ഉടമകളും അതത് അസിസ്റ്റന്റ് ലേബര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസ് എറണാകുളം ഒന്നാം സര്‍ക്കിള്‍ 8547655401, രണ്ടാം സര്‍ക്കിള്‍ 8547655402, കൊച്ചി ഒന്നാം സര്‍ക്കിള്‍ 8547655403, രണ്ടാം സര്‍ക്കിള്‍ 8547655404, നോര്‍ത്ത് പറവൂര്‍ 8547655405, ആലുവ 8547655423, അങ്കമാലി 8547655428, പെരുമ്പാവൂര്‍ 8547655433, മൂവാറ്റുപുഴ 8547655436, കോതമംഗലം 8547655436.

 

സെമിനാറും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

കൊച്ചി: പുകയില വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി കാക്കനാട് ജില്ലാ ജയിലില്‍ സെമിനാറും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ദേശീയ ആരോഗ്യദൗത്യം, കാക്കനാട് ജില്ലാ ജയില്‍, അമൃത മെഡിക്കല്‍ കോളേജ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

എറണാകുളം ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ എ നെല്‍സണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജയില്‍ സൂപ്രണ്ട് ജി ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. അമൃത മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി വിഭാഗം അസിസ്റ്റന്റ് പ്രൊഫ സര്‍ഡോ പി എസ്‌രാകേഷ്, സൈക്യാട്രിസ്റ്റ് ഡോ സമീന്‍ എന്നിവര്‍ ക്ലാസെടുത്തു. വെല്‍ഫെയര്‍ ഓഫീസര്‍ ടിജി സന്തോഷ് സ്വാഗതവും ദേശീയ ആരോഗ്യ ദൗത്യം  വി.വി സണ്ണി നന്ദിയും പറഞ്ഞു.

മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി ജയിലിലെ അന്തേവാസികളുടെ ആരോഗ്യ പരിശോധനയും നടത്തി. ജില്ലയില്‍ നടന്നു വരുന്ന ആരോഗ്യമുള്ള എറണാകുളത്തിനായി ഒന്നിക്കാം എന്ന കാമ്പയിന്റെ ഭാഗമായാണ ്‌സെമിനാറും ക്യാമ്പും സംഘടിപ്പിച്ചത്. 

ഈ കാമ്പയിന്റെ ഭാഗമായുള്ള അതിഥിദേവോ ഭവ: പരിപാടിയിലൂടെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ സ്‌ക്രീനിംഗ് ക്യാമ്പുകള്‍ നടത്തിവരുന്നണ്ട്. ഇതുവരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 94 ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഇതിലൂടെ ആറായിരത്തിലധികം ഇതരസംസ്ഥാന തൊഴിലാളികളെ സ്‌ക്രിന്‍ ചെയ്തു. ക്യാമ്പുകളുടെ ഭാഗമായി ആരോഗ്യബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നു.

 

കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2017-2018  വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.  കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം എടുത്ത് 2017 മെയ്യ് 31 ന് രണ്ടു വര്‍ഷം പൂത്തികരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുള്ളത്.

കേരളത്തിലെ അംഗീകൃത സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ഫുള്‍ടൈം കോഴ്‌സുകളില്‍ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം അനുവദിക്കുന്നത്.  അപേക്ഷ ഫാറം 10/- രൂപ നിരക്കില്‍ പറവൂര്‍ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫാറങ്ങള്‍ മാര്‍ച്ച് 15-ന് വൈകീട്ട് അഞ്ചു വരെ സ്വീകരിക്കുമെന്ന് റീജിയണല്‍ ഓഫീസര്‍ അറിയിച്ചു

 

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: വനിതാ ശിശുവികസന വകുപ്പിന്റെ  സംയോജിത ശിശുവികസന സേവന പദ്ധതിയിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് കൊച്ചി അര്‍ബന്‍-മൂന്ന് കാര്യാലയ പരിധിയിലെ 101 അങ്കണവാടികളിലേക്ക് 2017-18 സാമ്പത്തിക വര്‍ഷത്തേക്ക് ആവശ്യമായ പ്രീ-സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനത്തില്‍ നിന്നും മത്സരാധിഷ്ഠിത ടെന്‍ഡറുകള്‍ ക്ഷണിച്ചു.  ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി  മാര്‍ച്ച് ഏഴ് ഉച്ചയ്ക്ക് 2.30 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2706695.

 

റവന്യൂ ദിനം ആചരിച്ചു

കൊച്ചി: കേരളത്തില്‍ ഭൂപരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമാക്കുന്നതിന് നിര്‍ണായക സ്വാധീനം ചെലുത്തിയ 1888 ലെ റവന്യൂ സെറ്റില്‍മെന്റ് പ്രൊക്ലമേഷന്റെ സ്മരണ പുതുക്കി  റവന്യൂ ദിനം ജില്ലാ ആസ്ഥാനത്ത് ആചരിച്ചു. റവന്യൂ വകുപ്പില്‍ മികച്ച രീതിയില്‍ ഫയല്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനും, സെക്ഷനുകള്‍ക്കും ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഓണ്‍ലൈന്‍ പോക്കുവരവ്, റവന്യൂ റിക്കവറി, ലാന്‍ഡ് റെക്കോര്‍ഡ്‌സ് എന്നിവയെ പറ്റി പരിശീലന ക്ലാസുകള്‍ നടത്തി.  കളക്ടറേറ്റില്‍ മികച്ച സീറ്റിനുളള അവാര്‍ഡിനായി അഡ്മിനിസ്‌ട്രേഷന്‍ എ1 സീറ്റിലെ ക്ലര്‍ക്ക് അബ്ദുള്‍ ജബ്ബാറിനെയും മികച്ച സെക്ഷനായി റവന്യൂ റിക്കവറി, പൊന്നുംവില വിഭാഗം എന്നിവയെയും തെരഞ്ഞെടുത്തു.

 

Attachments area

date