Skip to main content

ഹൈഡ്രോഗ്രാഫിക് ദിനത്തിൽ വെബിനാർ സംഘടിപ്പിക്കും

ലോക ഹൈഡ്രോഗ്രാഫിക് ദിനമായ 21ന് സംസ്ഥാന ഹൈഡ്രോഗ്രാഫി വിഭാഗത്തിന്റെ നേതൃത്വത്തിൽ കമലേശ്വരം ചീഫ് ഹൈഡ്രോഗ്രാഫറുടെ ഓഫീസിൽ വെബിനാർ സംഘടിപ്പിക്കും.  തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.  ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ മുഖ്യാതിഥിയാകും.  ഒ. രാജഗോപാൽ എം.എൽ.എ അധ്യക്ഷത വഹിക്കും.  മേയർ കെ. ശ്രീകുമാർ ഉൾപ്പെടെ പ്രമുഖ വ്യക്തികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
പി.എൻ.എക്സ്. 2214/2020

date