ജനപ്രതിനിധികള്‍ക്കും ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ക്കും പരിശീലനം
എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന്‍ കിലെയുടെ സഹകരണത്തോടെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മാര്‍ച്ച് 12 വരെ ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികള്‍ക്കും ലൈഫ്മിഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമാണ് പരിശീലനം നല്‍കുക. ഒന്നാം ഘട്ടമായി ഈ സാമ്പത്തിക വര്‍ഷം നടക്കുന്ന പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം, അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന ഭൂമിയുളള ഭവനരഹിതര്‍ക്ക് ഭവനം നല്‍കല്‍, ഭൂരഹിത ഭവന രഹിതര്‍ക്ക് സ്ഥലം കണ്ടെത്തലും ഫ്‌ളാറ്റ് സമുച്ചയ നിര്‍മ്മാണവും ഭവന നിധി, സി.എസ്.ആര്‍ ഫണ്ട് സ്വരൂപിക്കല്‍ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്. ലൈഫ് ഭവന പദ്ധതിയുടെ മാര്‍ഗ്ഗരേഖയും പരിശീലന പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഗ്രാമവികസന വകുപ്പിലെ പ്രത്യേക പരിശീലനം ലഭിച്ച ഏഴ് മാസ്റ്റര്‍ ട്രെയിനര്‍മാരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുക.
ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്ത് ഹാളുകളിലായി ബ്ലോക്കിന്റെ പരിധിയില്‍ വരുന്ന ഗ്രാമ പഞ്ചായത്തുകളിലെയും അടുത്ത് സ്ഥിതി ചെയ്യുന്ന മുനിസിപ്പാലിറ്റിയിലെയും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ഏകദിന പരിശീലനമാണ് നല്‍കുക.
(കെ.ഐ.ഒ.പി.ആര്‍-451/18)
- Log in to post comments