Skip to main content

ചാലക്കുടി മോഡൽ റസിഡെൻഷ്യൽ സ്‌കൂളിൽ ഒഴിവ്

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റസിഡെൻഷ്യൽ സ്‌കൂളിലേക്ക് ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള പട്ടികവർഗ്ഗക്കാരായ രക്ഷിതാക്കളുടെ മക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആറാം ക്ലാസ്സിൽ - 8 ഒഴിവുകളിലേക്കും, ഏഴാം ക്ലാസ്സിൽ - 3 ഒഴിവ്, എട്ടാം ക്ലാസ്സിൽ - 1, ഒമ്പതാം ക്ലാസ്സ് - 1, പത്താം ക്ലാസ്സിൽ - 1 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷകർ അപേക്ഷയോടൊപ്പം ക്രിസ്തുമസ് പരീക്ഷയുടെ മാർക്ക് ലിസ്റ്റ് അയക്കേണ്ടതാണ്. ഫോൺ: 0480 2960400, 9544113821.

date