Skip to main content

അപേക്ഷ ക്ഷണിച്ചു

നാട്ടിക ഗ്രാമപഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്കായി ഗുണഭോക്താക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. സമഗ്ര പുരയിട കൃഷി, ബയോ ഫ്ളോക്ക് മത്സ്യകൃഷി, കറവ പശുകൾക്ക് കാലിത്തീറ്റ, പ്രൊഫഷണൽ പട്ടികജാതി വിഭാഗത്തിലുൾപ്പെട്ട വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഫോം ജൂൺ 22 മുതൽ പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂൺ 29. ഫോൺ: 0487 2391245

 

date