Skip to main content

ബാലുശ്ശേരി ഇ.കെ.നായനാര്‍ ബസ് ടെര്‍മിനല്‍ ഉദ്ഘാടനം ഇന്ന്

 

 

ബാലുശ്ശേരിയിലെ ഇ.കെ നായനാര്‍ ബസ് ടെര്‍മിനല്‍ ഉദ്ഘാടനം ഇന്ന് (ജൂണ്‍ 22) വൈകീട്ട് 4.30ന് തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷത വഹിക്കും.

പുരുഷന്‍ കടലുണ്ടി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 3.54 കോടി രൂപയും ഗ്രാമപഞ്ചായത്തിന്റെ 19 ലക്ഷം രൂപയും ചെലവഴിച്ചാണ് ബാലുശ്ശേരി ബസ്റ്റാന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ബസ്റ്റാന്റിലേക്ക് പ്രധാന കവാടം വഴിയാണ് ബസ്സുകള്‍ പ്രവേശിക്കുക. കവാടത്തില്‍ നിന്നും 30 മീറ്റര്‍ അകലത്തിലാണ് പുതുതായി നിര്‍മിച്ച ബഹുനില കെട്ടിടം. ഗ്രൗണ്ട് ഫ്‌ളോറില്‍  മുഴുവനായും യാത്രക്കാര്‍ക്കുള്ള വിവിധ സൗകര്യങ്ങള്‍ ഒരുക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് ബസ്റ്റാന്റ് നിര്‍മ്മാണവും,ഡിസൈനിംഗും നിര്‍വഹിച്ചത്.

ഭിന്നശേഷിക്കാര്‍ക്കുള്ള ടോയിലറ്റ് ഉള്‍പ്പെടെ ലേഡീസ്, ജെന്റ്‌സ് ടോയിലറ്റുകള്‍, പോലീസ് എയിഡ് പോസ്റ്റ്, അന്വേഷണ കേന്ദ്രം, ഷീ വെയിറ്റിംഗ് ഏരിയ, ഫീഡിംഗ് റൂം, ഡ്രിങ്കിംഗ് വാട്ടര്‍ ഏരിയ, കോഫിബങ്ക്, വിശാലമായ സീറ്റിംഗ് ഏരിയ, വൈഫൈ, മൊബൈല്‍ റീചാര്‍ജിംഗ് കോര്‍ണര്‍, മ്യൂറല്‍ പെയിന്റിംഗ് ഏരിയ, ടി.വി കോര്‍ണര്‍, തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ യാത്രക്കാര്‍ക്ക് ലഭിക്കും.
 

date