Skip to main content
പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍   ജില്ലാതല വായനാമാസാചരണം ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

പ്രതിജ്ഞയെടുത്ത്  വായനാ മാസാചരണത്തിന് ജില്ലയില്‍ തുടക്കമായി

പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ജില്ലാതല വായനാ മാസാചരണത്തിന്  തുടക്കമായി. വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തുകൊണ്ട്  ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കോവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ ജനസാന്നിധ്യം പരിമിതപ്പെടുത്തിയാണ് കളക്ടറുടെ ചേംബറില്‍ വയനാദിനാചരണം സംഘടിപ്പിച്ചത്. റോഷി അഗസ്റ്റിന്‍ എം.എല്‍.എ ആശംസകളര്‍പ്പിച്ചു. അസിസ്റ്റന്റ് കലക്ടര്‍ സൂരജ് ഷാജി,  എ ഡി എം ആന്റണി സ്‌കറിയ, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡന്റ് എ.ജെ.തോമസ്, സെക്രട്ടറി ഏലിയാസ് കാവുമറ്റം, കാന്‍ ഫെഡ് ജില്ല പ്രസിഡന്റ് ഷാജി തുണ്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് എഡിറ്റര്‍ എന്‍.ബി. ബിജു നന്ദിയും പറഞ്ഞു.

date