Post Category
നമ്പിടിപറമ്പത്ത് കൊല്ലരുകണ്ടി റോഡ് ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ നമ്പിടിപറമ്പത്ത് കൊല്ലരുകണ്ടി റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13ല്‍ ഉള്‍പ്പെട്ട ജനവാസ കേന്ദ്രത്തിലൂടെ കടന്നുപോവുന്ന ഈ റോഡ് എം.എല്‍.എയുടെ പ്രാദേശിക വികസന നിധിയില്‍നിന്ന് അനുവദിച്ച മൂന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സുനിത കുറുമണ്ണില്‍, കെ.ഗംഗാധരന്‍, എന്‍.പി ബിജു എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments