Post Category
ചേലേമ്പ്രയില്‍ ഞാറ്റുവേല ചന്തയ്ക്ക് തുടക്കം
ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭി മുഖ്യത്തിലുള്ള ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. ചേലേമ്പ്ര പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഗ്രാമശ്രീ ആഴ്ച്ചചന്തയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ എന്‍. ഉദയകുമാരി അധ്യക്ഷയായി. കര്‍ഷകരുടെ ഉത്പന്നങ്ങള്‍, പുളിക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നഴ്‌സറിയില്‍ നിന്നുള്ള തെങ്ങിന്‍ തൈകള്‍, മാവ്, റംബൂട്ടാന്‍, പ്ലാവ്, സപ്പോട്ട തൈകളും ചന്തയില്‍ വില്‍പ്പനക്കായി ഒരുക്കിയിരുന്നു. വാര്‍ഡ് അംഗങ്ങളായ എം. ബേബി, ഇ.വി ബീന, പി. കെ അജിതകുമാരി, കൃഷി ഓഫീസര്‍ നിനു രവീന്ദ്രനാഥ്, കൃഷി അസിസ്റ്റന്റ് കെ. സജീര്‍, കാര്‍ഷിക വികസന സമിതി അംഗമായ ഷാജി ഉള്ളിശ്ശേരി എന്നിവര്‍ സംസാരിച്ചു.
(എം.പി.എം 2337/2020
date
- Log in to post comments