Post Category
ബസ് ഡ്രൈവർ കം സെക്യൂരിറ്റി; കരാർ നിയമനം
നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ ബസ് ഡ്രൈവർ കം സെക്യൂരിറ്റി തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനം നടത്തുന്നു.
ഹെവി ഡ്രൈവിംഗ് ലൈസൻസും മലയാളം എഴുത്തും വായനയും അറിഞ്ഞിരിക്കണം. പത്ത് വർഷം (ഹെവി ഡ്രൈവിംഗ്) പ്രവൃത്തി പരിചയം വേണം. പ്രായപരിധി 45നും 60നും മധ്യേ. വിമുക്ത ഭടൻമാർക്ക് മുൻഗണന.
താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം ജൂൺ 29ന് രാവിലെ 10.30ന് സ്ഥാപനത്തിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.gptcnta.ac.in സന്ദർശിക്കുക. ഫോൺ:0471-2222935, ഇ-മെയിൽ: gptcnta@gmail.com.
പി.എൻ.എക്സ്. 2262/2020
date
- Log in to post comments