Post Category
സമാശ്വാസ പദ്ധതികള്‍ക്ക് അപേക്ഷിക്കാം
2010-21 ലെ കേരള ബജറ്റില്‍ പ്രഖ്യാപിച്ച വാറ്റ്, കെ.ജി.എസ്.ടി, എ.ഐ.ടി കുടിശ്ശിക നിവാരണവുമായി ബന്ധപ്പെട്ട് സമാശ്വാസ പദ്ധതികള്‍ക്ക് ജൂലൈ 31 വരെ വ്യാപാരികള്‍ക്ക് അപേക്ഷിക്കാം. പദ്ധതി പ്രകാരം പലിശ, പിഴ പലിശ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കും. കുടിശ്ശിക നികുതി ഒറ്റ തവണയില്‍ അടയ്ക്കുകയാണെങ്കില്‍ കുടിശ്ശിക 60 ശതമാനം ഒഴിവാക്കും. കുടിശ്ശിക നികുതി തവണ വ്യവസ്ഥയില്‍ അടയ്ക്കുകയാണെങ്കില്‍ കുടിശ്ശികയുടെ 50 ശതമാനം ഒഴിവാക്കും. www.keralataxes.gov.in എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം.ഫോണ്‍. 8330011252.
date
- Log in to post comments