Skip to main content

കാവല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കുട്ടികള്‍ക്ക് മനഃശാസ്ത്രപരമായ പരിരക്ഷയും പിന്തുണയും നല്‍കുന്ന വനിതാ ശിശുവികസന വകുപ്പിന്റെ കാവല്‍ പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നതിനായി  താത്പര്യമുള്ള സന്നദ്ധ സംഘടനകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മലപ്പുറം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെയും സഹകരണത്തോടെയാണ് കാവല്‍ പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളുടെ മേഖലയില്‍ പരിചയസമ്പന്നരായ സന്നദ്ധ സംഘടനകള്‍ക്കും സോഷ്യല്‍വര്‍ക്ക് കോളജുകള്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂലൈ രണ്ടിനകം മഞ്ചേരി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0483-2978888,9048497487.
(എം.പി.എം 2355/2020)

date