കോവിഡ് : രോഗമുക്തരായ അഞ്ചുപേര്‍ കൂടി ആശുപത്രി വിട്ടു
ആരോഗ്യ വകുപ്പിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് മലപ്പുറം ജില്ലയില്‍ അഞ്ചുപേര്‍കൂടി രോഗമുക്തരായി. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് 19 സ്ഥിരീകരിച്ചവരാണ് രോഗം ഭേദമായി മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്.
തെന്നല അറയ്ക്കല്‍ താമസിക്കുന്ന സേലം സ്വദേശിനി മറിയായി (39), കരുവാരക്കുണ്‍് ഇരിങ്ങാട്ടിരി സ്വദേശി സിറാജുദ്ദീന്‍ (30), മാറഞ്ചേരി സ്വദേശിനി വസന്തകുമാരി (43), തിരൂരങ്ങാടി സ്വദേശി ഇസ്മയില്‍ (35), ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശി അബ്ദുള്ളകുട്ടി (34) എന്നിവരാണ് രോഗമുക്തരായത്. പ്രത്യേക ആംബുലന്‍സുകളില്‍ ഇവരെ ആരോഗ്യ വകുപ്പ് വീടുകളിലെത്തിച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം പൊതു സമ്പര്‍ക്കമില്ലാതെ ഇവര്‍ 14 ദിവസം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും.
(എം.പി.എം 2362/2020)
- Log in to post comments