Skip to main content

നിയമബോധവല്‍ക്കരണ ശില്‍പശാല നടത്തി

 

വനിതാ ശിശുവികസനവകുപ്പ് കോട്ടയം വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള നിയമബോധ വല്‍ക്കരണ ശില്‍പശാല ശ്രദ്ധ 2018 കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  മേരി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. 

ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം  ലിസമ്മ ബേബി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍  വി.ജെ.ബിനോയ്, കില ഫാക്കല്‍റ്റി അംഗം കെ.എന്‍.ഷീബ എന്നിവര്‍ സംസാരിച്ചു. 

ശില്‍പശാലയില്‍ ജനപ്രതിനിധികള്‍, പഞ്ചായത്ത്തല ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍, സാമൂഹ്യനീതി വകുപ്പിലെ ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.എന്‍.ശ്രീദേവി സ്വാഗതവും ജില്ലാ സാമൂഹ്യനീതി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എന്‍.പി.പ്രമോദ്കുമാര്‍ നന്ദിയും പറഞ്ഞു.      

                                                    (കെ.ഐ.ഒ.പി.ആര്‍-460/18)                           

date