Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 24-6- 2020

താല്‍ക്കാലിക നിയമനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നെരുവമ്പ്രം ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂളിലേക്ക് എച്ച് എസ് എ തസ്തികയില്‍ (ഗണിതം, കെമിസ്ട്രി, ഫിസിക്സ്, പാര്‍ട്ട് ടൈം മലയാളം, സോഷ്യല്‍ സയന്‍സ്) ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബി എഡുമാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം.
ജൂണ്‍ 29 ന് രാവിലെ 11 മണി - ഗണിതം, 11.30 - കെമിസ്ട്രി, ഫിസിക്സ്, 12 മണി - മലയാളം, 12.30 - സോഷ്യല്‍ സയന്‍സ് എന്നിങ്ങനെയാണ് കൂടിക്കാഴ്ച നടത്തുക.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് - സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പശുതൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, പന്നിക്കൂട്, മത്സ്യം വളര്‍ത്തുന്നതിനുള്ള കുളം, കംപോസ്റ്റ് പിറ്റ്, കിണര്‍ റീചാര്‍ജ്ജ്,  അസോള ടാങ്ക്, സോക്ക് പിറ്റ്, തീറ്റപ്പുല്‍ കൃഷി, സ്വയം സഹായ സംഘങ്ങള്‍ക്കുള്ള വര്‍ക്ക് ഷെഡ്ഡുകള്‍ എന്നിവയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം  ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഴീക്കോട്, വളപട്ടണം, പാപ്പിനിശ്ശേരി, ചിറക്കല്‍ എന്നീ പഞ്ചായത്തുകളില്‍ ലഭിക്കും.
മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലെടുക്കുന്നതിന് പുതുതായി ജോബ് കാര്‍ഡ് ആവശ്യമുള്ളവര്‍ റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പു സഹിതം ബന്ധപ്പെട്ട പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.

ഭരണാനുമതി ലഭിച്ചു

ടി വി രാജേഷ് എം എല്‍ എ യുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി കല്ല്യാശ്ശേരി, കണ്ണപുരം, ചെറുകുന്ന്, മാട്ടൂല്‍, മാടായി, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം, കടന്നപ്പള്ളി-പാണപ്പുഴ, പട്ടുവം എന്നീ ഗ്രാമപഞ്ചായത്തുകളില്‍ ഫോഗര്‍ മെഷീന്‍ വാങ്ങുന്നതിന് ജില്ലാ കലക്ടര്‍ 6.5 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി.

രേഖകള്‍ ഹാജരാക്കണം

സൈനിക ക്ഷേമ ഓഫീസില്‍ നിന്നും പ്രതിമാസ സാമ്പത്തിക സഹായം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന രണ്ടാം ലോക മഹായുദ്ധ സേനാനികളും അവരുടെ വിധവകളും സാമ്പത്തിക സഹായം തുടര്‍ന്ന് ലഭിക്കുന്നതിനായി ലൈഫ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ ജൂണ്‍ 30 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ എത്തിക്കണമെന്ന് സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

തയ്യല്‍ തൊഴിലാളി ധനസഹായം:
30 നകം അപേക്ഷിക്കണം

കൊവിഡ്-19 മായി ബന്ധപ്പെട്ട് കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി തയ്യല്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന 1000 രൂപ ധനസഹായം ലഭിക്കാത്തവര്‍ ജൂണ്‍ 30 ന് മുമ്പായി ഓണ്‍ലൈനായി അപേക്ഷിക്കണം.  www.tailorwelfare.in എന്ന സൈറ്റിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവ സ്‌കാന്‍ ചെയ്യാത്തവര്‍ കോപ്പി ക്ഷേമനിധി ഓഫീസില്‍ എത്തിച്ചു നല്‍കേണ്ടതാണ്.  അപേക്ഷ സമര്‍പ്പിച്ചവരില്‍ ധനസഹായം കിട്ടാന്‍ ബാക്കിയുള്ളവര്‍ ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണം.

date