Skip to main content

പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിമതികളുണ്ട്: പോക്‌സോ ശില്പശാല

 

പോക്‌സോ നിയമവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറെ പരിമിതികളുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍ റ്റി.കെ. രാജഗോപാല്‍ നിരീക്ഷിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കോട്ടയം പ്രസ് ക്ലബ്ബും സംയുക്തമായി കോട്ടയം പ്രസ് ക്ലബ്ബില്‍ സംഘിടിപ്പിച്ച പോക്‌സോ നിയമം മാധ്യമ ശില്പശാലയില്‍ മാധ്യമ റിപ്പോര്‍ട്ടുകളുടെ അവലോകനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂര്യനെല്ലി, പൂവരണി കേസുകളുടെ പശ്ചാത്തലത്തിലാണ് മാധ്യമ റിപ്പോര്‍ട്ടുകളുടെ അവലോകനം നടത്തിയത്. സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍  സ്‌കൂളുകളില്‍ നിന്നുളള ഡാറ്റകള്‍ സൂചിപ്പിക്കുന്നത് 45 ശതമാനം കുട്ടികളെങ്കിലും ഏതെങ്കിലും വിധത്തില്‍  ചൂഷണങ്ങള്‍ക്ക് ഇരയാകുന്നു എന്നാണ്.  പീഡനത്തിന് ഇരയാകുന്നവരും കുടുംബവും പലപ്പോഴും മാനഹാനി ഭയന്ന് വാര്‍ത്തകള്‍ പുറത്തുവിടരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെടാറുണ്ട്. കുടുംബത്തിന്റെ അനുവാദമില്ലാതെതന്നെ ഇത്തരം വാര്‍ത്തകള്‍ ചില സന്ദര്‍ഭങ്ങളില്‍ പുറത്തുവിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ലൈംഗികാതിക്രമങ്ങളില്‍ ഇരകളാകുന്ന കുട്ടികളുടെ പുനരധിവാസമാണ്് ഇന്ന് നേരിടുന്ന ഏറ്റവും  വലിയ വെല്ലുവിളിയെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി. ജെ ബിനോയ് അഭിപ്രായപ്പെട്ടു. സാക്ഷരതയില്‍ മുമ്പിലുളള കോട്ടയം ജില്ലയില്‍ പുനരധിസിപ്പിക്കാനുളള മതിയായ സ്ഥാപനങ്ങളില്ലെന്നത് വലിയൊരു പ്രതിസന്ധിയാണ.് സത്യം തുറന്നുപറയാനുളള പിന്തുണ ലൈംഗികാതിക്രമത്തിന് ഇരയാകുന്ന കുട്ടിക്കും കുടുംബത്തിനും കൊടുക്കാന്‍ സമൂഹം ശ്രമിക്കണം. വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ഏകോപനത്തിന്റെ അഭാവം പ്രശ്‌നപരിഹാരത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ പോലുളള സ്ഥാപനങ്ങളില്‍ അവര്‍ക്ക് എത്രമാത്രം പിന്തുണ ലഭിക്കുന്നുണ്ട് എന്ന പരിശോധന വേണം.  ഇരകളായ കുട്ടികളെ സ്‌കൂളില്‍ നിന്നും പുറത്താക്കുവാനുളള പ്രവണത കൂടിവരുന്നു.  ഇതിനവസാനം ഉണ്ടാകണം.  ഇതിന് ശിശുസൗഹൃദ  സമൂഹമാണ് ഉണ്ടാകേണ്ടത്.  

                                                      (കെ.ഐ.ഒ.പി.ആര്‍-465/18)  

date