Skip to main content

സുഭിക്ഷ കേരളം: മത്സ്യകൃഷി ആരംഭിച്ചു

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷി ആരംഭിച്ചു. കടവല്ലൂർ പഞ്ചായത്തിലെ പെരുമ്പിലാവ് ആൽത്തറ അയ്യപ്പൻകാവ് പാടശേഖരത്തിലെ പൊതുകുളത്തിലാണ് പഞ്ചായത്തിന്റെ അനുമതിയോടെ ആൽത്തറയിലെ സന്നദ്ധ സംഘടന മത്സ്യകൃഷി ആരംഭിച്ചത്.
40,000 രൂപ മുതൽ മുടക്കി നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യുപി ശോഭന നിർവഹിച്ചു. ആദ്യപടിയായി 2500 മത്സ്യക്കുഞ്ഞുങ്ങളെയാണ് കുളത്തിൽ വളർത്തുന്നത്. പഞ്ചായത്ത് അംഗങ്ങളായ ഷബീർ കരിക്കാട്, ജയപ്രകാശ് മുള്ളത്ത്, ഷംസുദ്ദീൻ ആൽത്തറ, സനൽ, ആശിഖ്, രഞ്ജു തുടങ്ങിയവർ പങ്കെടുത്തു.
 

date