'ആയുഷ് മിഠായി' സീസൺ രണ്ടിന് തുടക്കം
കോവിഡ് കാലത്തെ പ്രമേഹ നിയന്ത്രണത്തിനായി ഭാരതീയ ചികിത്സ വകുപ്പ് നാഷ്ണൽ ആയുഷ് മിഷന്റെ സഹകരണത്തോടെ ജില്ലയിൽ നടപ്പിലാക്കുന്ന 'ആയുഷ് മിഠായി'സീസൺ രണ്ടിന് തുടക്കം. ജീവിത ശൈലീ ക്രമീകരണത്തിലൂടെ പ്രമേഹ രോഗത്തെ നിയന്ത്രിക്കാനുള്ള ഓൺലൈൻ ട്രെയിനിങ്ങ് പരിപാടിയാണിത്. പ്രധാനമായും വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പരിശീലനം. രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയും ആയുഷ് വെൽനെസ്സ് സെന്ററും ചേർന്നാണ് നടപ്പിലാക്കുന്നത്.
ആദ്യഘട്ട പരിശീലനം 56 പേർ പൂർത്തിയാക്കി. ഏഴു ദിവസത്തെ പരിശീലന പരിപാടിയാണ് ഓരോ ബാച്ചിനും നൽകുന്നത്. പ്രമേഹം അനുബന്ധ ഉപദ്രവ രോഗങ്ങൾ, ശരീരത്തെ ഏത് രീതിയിലാണ് ബാധിക്കുക എന്നത് സംബന്ധിച്ച ബോധവത്കരണ ക്ലാസുകൾ, ഭക്ഷണ രീതികൾ, വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ നിർദ്ദേശങ്ങൾ, ശാരീരികവും മാനസികവുമായ സ്വാസ്ഥ്യത്തിന് ജീവിത രീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്നിവ നിർദ്ദേശിക്കുന്നു. വീട്ടിൽ ചെയ്യാൻ കഴിയുന്ന യോഗ, പ്രാണായാമം, മെഡിറ്റേഷൻ എന്നിവ സംബന്ധിച്ച ഓൺലൈൻ ക്ലാസ്സുകളും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9188526392 എന്ന നമ്പറിൽ ബന്ധപ്പെടാം.
- Log in to post comments