Post Category
പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി അപേക്ഷ ക്ഷണിച്ചു
പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. പുതുതായി വ്യവസായ യൂനിറ്റുകള്‍ ആരംഭിക്കുന്നതിനും ഈ പദ്ധതിയില്‍ മുന്‍പ് ധനസഹായം ലഭിച്ചിട്ടുള്ള യൂനിറ്റുകള്‍ വിപുലീകരിക്കുന്നതിനുമാണ് ധനസഹായം നല്‍കുന്നത്. 15 ശതമാനം മുതല്‍ 35 ശതമാനം വരെ സബ്സിഡി ലഭ്യമാകുന്ന ഈ പദ്ധതിയില്‍ ഉല്പാദനമേഖലയില് 25 ലക്ഷം രൂപ വരെയും സേവന മേഖലയില്‍ 10 ലക്ഷം രൂപ വരെയും പദ്ധതി തുക വരുന്ന അപേക്ഷകള്‍ സമര്‍പ്പിക്കാം. താത്പര്യമുള്ളവര്‍ http://kviconline.gov.in/pmegpeportal/pmegphome എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മുന്‍സിപ്പാലിറ്റികളിലെ വ്യവസായ ഓഫീസറുമായി ബന്ധപ്പെടണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍: 0483: 2737405.
(എം.പി.എം 2371/2020)
date
- Log in to post comments