കോവിഡ് 19: മലപ്പുറം ജില്ലയില്‍ 12 പേര്‍ കൂടി രോഗമുക്തരായി
കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസോലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 12 പേര്‍ കൂടി ഇന്നലെ (ജൂണ്‍ 25) രോഗമുക്തരായി. മഞ്ചേരി വായിപ്പാറപടി സ്വദേശി 56 വയസുകാരന്‍, വെളിയങ്കോട് സ്വദേശിനി 33 വയസുകാരി, പൊന്‍മുണ്‍ം വൈലത്തൂര്‍ അടര്‍ശ്ശേരി സ്വദേശി 40 വയസുകാരന്‍, ചാലിയാര്‍ മൈലാടി സ്വദേശി 32 വയസുകാരന്‍, കുറ്റിപ്പുറം നടുവട്ടം കൊളത്തോള്‍ സ്വദേശി 43 വയസുകാരന്‍, തിരൂര്‍ മേല്‍മുറി സ്വദേശി 20 വയസുകാരന്‍, മൂര്‍ക്കനാട് കൊളത്തൂര്‍ സ്വദേശി 28 വയസുകാരന്‍, കല്‍പ്പകഞ്ചേരി രണ്‍ത്താണി ചിറ്റാണി സ്വദേശി 59 വയസുകാരന്‍, എടക്കര പായിമ്പാടത്ത് സ്വദേശി 45 വയസുകാരന്‍, എടക്കര മില്ലുപടി സ്വദേശി 34 വയസുകാരന്‍, എടയൂര്‍ പൂക്കാട്ടിരി 24 വയസുകാരന്‍, ആലപ്പുഴ ഭൂതനൂര്‍ സ്വദേശി 32 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ .സക്കീന അറിയിച്ചു.
(എം.പി.എം 2379/2020)
- Log in to post comments