വി.ആര് നായനാര്‍ സ്മാരക ഗ്രന്ഥാലയത്തില്‍ ആഴ്ചച്ചന്ത തുടങ്ങി
താനാളൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ പുത്തന്‍ തെരു വി.ആര് നായനാര്‍ സ്മാരക ഗ്രന്ഥാലയത്തില്‍ ആഴ്ചച്ചന്ത തുടങ്ങി. താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.മുജീബ് ഹാജി ഗ്രന്ഥാലയം വൈസ് പ്രസിഡന്റ് പി.മാധവന് ആദ്യ വില്പന നടത്തി ഉദ്ഘാടനം ചെയ്തു. താനാളൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി.രമേഷ് അധ്യക്ഷനും താനാളൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന് പി.എസ് സഹദേവന് വിശദീകരണം നടത്തി. ഹനീഫ് പാലാട്ട്, ശ്രീജ സത്യാനന്ദന്, ഗ്രന്ഥാലയം പ്രസിഡന്റ് രാജന് തയ്യില്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ ആര്യ വി.സി സ്വാഗതവും കെ.വി തങ്കം നന്ദിയും പറഞ്ഞു. പ്രദേശത്തെ ജൈവകര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ എല്ലാ ബുധനാഴ്ചകളിലും ആഴ്ച ചന്തയില്‍ ശേഖരിച്ച് വിപണനം നടത്തുന്നതിന് കുടുംബശ്രീ അംഗങ്ങളായ കെ.വി തങ്കം, വി. ജാനകി, കെ. ഷീബ എന്നിവര്‍ നേതൃത്വം നല്‍കും.
(എം.പി.എം 2388/2020)
- Log in to post comments