Skip to main content

മസ്റ്ററിങ് നടത്തണം

 

കേരള ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ ഇതുവരെയും മസ്റ്ററിങ് ചെയ്യാത്തവരുണ്ടെങ്കില്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 15 വരെ അക്ഷയകേന്ദ്രം മുഖേന മസ്റ്ററിങ് നടത്തണം. മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ അക്ഷയകേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതമുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ് ജൂലൈ 22നകം  ക്ഷേമനിധി ബോര്‍ഡില്‍ സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തീകരിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
 
കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ ഇതുവരെയും മസ്റ്ററിങ് ചെയ്യാത്തവര്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 15വരെ അക്ഷയകേന്ദ്രം മുഖേന മസ്റ്ററിങ് പൂര്‍ത്തീയാക്കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പെന്‍ഷണര്‍ ഐ.ഡി അറിയുന്നതിന് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483: 2734827.

(എം.പി.എം 2390/2020)

date