Skip to main content

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

 

സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ   ക്ഷണിച്ചു. താത്പര്യമുള്ളവര്‍ക്ക് അപേക്ഷ www.ccek.org എന്ന വിലാസത്തില്‍ ജൂലൈ എട്ടിന് വൈകീട്ട് അഞ്ച് വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. പ്രവേശന പരീക്ഷ ജൂലായ് 11ന്  രാവിലെ 11ന്  പൊന്നാനി ഈശ്വരമംഗലത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ നടക്കും. ഏതെങ്കിലും അംഗീകൃത യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത. അമ്പത് ശതമാനം സീറ്റുകള്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 10 ശതമാനം സീറ്റുകള്‍ എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. ട്യൂഷന്‍ ഫീസ് സൗജന്യമാണ്. ജൂലൈ 29ന് ക്ലാസുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0494 2665489, 9287555500.

(എം.പി.എം 2392/2020)
 

date