Post Category
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചുമതലയേറ്റു
മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി റഷീദ് ബാബു. പി ചുമതലയേറ്റു. വിദ്യാഭ്യാസ വകുപ്പിലാണ് ആദ്യമായി സര്‍ക്കാര്‍ ജോലില്‍ പ്രവേശിച്ചത്. പിന്നീട് മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി 2012 ല്‍ നിയമനം ലഭിച്ചു. വയനാട്, കാസര്‍ഗോഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതല വഹിച്ചിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് എഡിറ്ററായിരിക്കെയാണ് പുതിയ നിയമനം. മലപ്പുറം ജില്ലയിലെ ആമയൂര്‍ സ്വദേശിയാണ്.
(ഫോട്ടോ സഹിതം)
date
- Log in to post comments